Advertisement

നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; മോദി തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് എത്തിക്കുന്നത് കള്ളപ്പണത്തിന്റെ കരുത്തില്‍

April 30, 2019
0 minutes Read

നരേന്ദ്രമോദി കള്ളപ്പണത്തിന്റെ കരുത്തിലാണ് തൃണമൂല്‍ എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് എത്തിക്കുന്നതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 40 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടി പരയുകയായിരുന്നു അഖിലേഷ് യാദവ്.

രാജ്യത്തെ 125 കോടി ജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം ഉപയോഗിച്ച് എംഎല്‍എ മാരെ കൂറുമാറ്റാന്‍ നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇത്തരത്തി അവകാശ വാദമുന്നയിക്കുന്ന മോദിയെ
72 വര്‍ഷത്തേക്ക് വിലക്കണമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

വിവാദ പ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ദുവിനെയും 72 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഖിലഷ് യാദവ് ഇപ്രകാരം പറഞ്ഞത്.

മോദിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനകരമാണെന്നും ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയുമെന്നും എംഎല്‍എമാര്‍ നിങ്ങളെ വിട്ട് പോകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. സെരംപൂറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എം.എല്‍.എമാരെ കൂറുമാറ്റുമെന്ന് മോദി പ്രസംഗിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top