വിദേശ പൗരത്വ വിഷയം; രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

വിദേശ പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്.
2009 വരെ രാഹുല്‍ഗാന്ധിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ലണ്ടനിലെ കമ്പനിയില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിലാണ് വിശദീകരണം തേടിയത്.ബിജെപി നേതാവ് സുബ്രണ്യം സ്വാമിയാണ് പരാതി നല്‍കിയത്. വിശദീകരണം അറിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
ഇത് സംബന്ധിച്ച് പരാതി മുന്‍പ് തുഷാര്‍ വെള്ളാപ്പള്ളിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പത്രികയിലും ഇക്കാര്യം വ്യക്തമാക്കിട്ടില്ലെന്ന് അഭിഭാഷകര്‍ വഴി സമര്‍പ്പിച്ച പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here