ചാരപ്രവർത്തനത്തിനായി റഷ്യ ഉപയോഗിക്കുന്ന വെള്ള തിമിംഗലങ്ങളെ പിടികൂടിയതായി നോർവെ

ചാരപ്രവർത്തനത്തിനായി റഷ്യ ഉപയോഗിക്കുന്ന വെള്ള തിമിംഗലങ്ങളെ പിടികൂടിയതായി നോർവെ. വിദഗ്ദ പരിശീലനം ലഭിച്ച തിമിംഗലങ്ങളെയാണ് ഇൻഗോയ ദ്വീപിന് സമീപത്ത് നിന്നും പിടികൂടിയതെന്ന് നോർവെ അധികൃതർ പറഞ്ഞു.
ചാരപ്രവർത്തനത്തിന് റഷ്യ തിമിംഗലങ്ങളെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തോടുകൂടിയാണ് പിടികൂടിയ തിമിംഗലത്തിന്‍റെ ദൃശ്യങ്ങൾ വാർത്തയ്‌ക്കൊപ്പം നോർവെ പുറത്തുവിട്ടത്. നോർവെയിലെ ഇൻഗോയ ദ്വീപിന് സമീപം പതിവായി വെള്ളതിമിംഗലങ്ങൾ വന്നുപോകുന്നത് ആദ്യം മത്സ്യതൊഴിലാളികളുടെ ശ്രദ്ധയിലാണ് പെട്ടത്.
റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ തിമിംഗലങ്ങളുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തിമിംഗലത്തിന്‍റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരുള്ള ലേബല്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞു.
റഷ്യൻ സൈന്യം ബർലൂഗ തിമിംഗലങ്ങളെ പരിശീലിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്ത് വന്നിരുന്നു. ചാരപ്രവർത്തനങ്ങൾക്കാണ് റഷ്യ ഇത്തരത്തിൽ തിമിംഗലങ്ങൾക്ക് പരിശീലനം നൽകുന്നതെന്ന് നോർവീജിയൻ അധികൃതർ അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here