എറണാകുളം കടുങ്ങല്ലൂരിൽ റീ പോളിങ് പുരോഗമിക്കുന്നു

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൺപത്തിമൂന്നാം നമ്പർ ബൂത്തിലെ റീ പോളിങ് പുരോഗമിക്കുന്നു. കളമശ്ശേരി നിയോജകമണ്ഡലത്തിൽപ്പെട്ട കടുങ്ങല്ലൂർ പഞ്ചായത്തിൽപ്പെടുന്ന ബൂത്താണിത്. ഏപ്രിൽ 23 ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ നിന്നും മോക്ക് പോൾ ചെയ്ത വോട്ടുകൾ നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് യന്ത്രത്തിൽ പോൾ ചെയ്തതിലധികം വോട്ടുകൾ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് ഇവിടെ റീ പോളിങ് പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ഹൈബി ഈഡനും എൽഡിഎഫ് സ്ഥാനാർത്ഥിയായി പി രാജീവും എൻഡിഎ സ്ഥാനാർത്ഥിയായി അൽഫോൺസ് കണ്ണന്താനവുമാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്.രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. സ്ഥാനാർത്ഥികളും രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിയിട്ടുണ്ട്. കിഴക്കേ കടുങ്ങല്ലൂർ ബാങ്ക് ഹാളിലെ ബൂത്തിൽ ആകെ 915 വോട്ടർമാരാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here