Advertisement

പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്ന മുൻ ജവാന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

May 1, 2019
1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കുന്ന മുൻ ജവാൻ തേജ് ബഹാദൂർ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി നേരിട്ട്  സർവീസിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് കാണിച്ചാണ് നോട്ടീസ്. വാരാണസിയിൽ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് തേജ് ബഹാദൂർ യാദവ് മത്സരിക്കുന്നത്.

Read Also; മോശം ഭക്ഷണം നല്‍കിയത് ചോദ്യം ചെയ്തതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ മോദിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നു

പട്ടാളക്കാർക്ക് മോശം ഭക്ഷണം നൽകിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് 2017 ൽ തേജ് ബഹാദൂറിനെ സൈന്യത്തിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.വാരാണസി മണ്ഡലത്തിൽ ആദ്യം സമർപ്പിച്ച പത്രികയിൽ സൈന്യത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണെന്ന് രേഖപ്പെടുത്തിയിരുന്ന തേജ് ബഹാദൂർ രണ്ടാമത് എസ്പി-ബിഎസ്പി സ്ഥാനാർത്ഥിയായി പത്രിക നൽകിയപ്പോൾ ഇക്കാര്യം രേഖപ്പെടുത്തിയിട്ടിരുന്നില്ല. ഇതിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top