സ്പാനിഷ് ലീഗിൽ പന്ത് തട്ടാനൊരുങ്ങി കൊച്ചിക്കാരൻ മുഹമ്മദ് ഖുറേഷി

മെസ്സിയും കൃസ്ത്യാനോ റൊണാൾഡോയും പന്ത് തട്ടിയ സ്പാനിഷ് ലീഗിലേക്ക് ഒരു കൊച്ചിക്കാരൻ. മുഹമ്മദ് ഖുറേഷി എന്ന 18കാരനാണ് സ്പാനിഷ് ലീഗ് മൂന്നാം ലെവലായ സെഗുണ്ട ഡിവിഷൻ ബിയിൽ കളിക്കാനൊരുങ്ങുന്നത്. സെഗുണ്ട ഡിവിഷൻ ബിയിലെ ഒളിമ്പിക് സാറ്റിവ ക്ലബിനു വേണ്ടിയാവും ഖുറേഷി ബൂട്ട് കെട്ടുക.
ആറാം ക്ലാസു മുതൽ പന്തു തട്ടിത്തുടങ്ങിയ ഖുറേഷി പഠനം പോലും ഉപേക്ഷിച്ചാണ് പന്ത് കളിയെ പ്രണയിക്കുന്നത്. നിലവിൽ ഡൽഹി സുദേവ ക്ലബിൻ്റെ താരമാണ് ഖുറേഷി. സ്പാനിഷ് ലീഗും ഇന്ത്യൻ ദേശീയ ജഴ്സിയും കേരള ബ്ലാസ്റ്റേഴ്സുമൊക്കെയാണ് ഖുറേഷിയുടെ സ്വപ്നം.
“ഫുട്ബോൾ അറിയാത്തവരോട് ചോദിച്ചാലും അവർക്ക് മെസ്സിയെയും കൃസ്ത്യാനോയെയും അറിയാം. അവരൊക്കെ കളിച്ച മൺനി പോയി പന്ത് തട്ടുക എന്നുള്ളത് വലിയ ഭാഗ്യമല്ലേ? അവിടെപ്പോയി നന്നായി കളിച്ച് ഇവിടെ തിരിച്ചു വന്നാൽ ഐഎസ്എല്ലിൽ കളിക്കാൻ പറ്റും. നാഷണൽ ടീമിൽ കേറുക എന്നത് എൻ്റെ ഒരു സ്വപ്നമാണ്.”- ഖുറേഷി പറയുന്നു.
എന്നാൽ ഒരു കടമ്പ ഖുറേഷിക്കുണ്ട്, ഒരു സ്പോൺസർ. 15 ലക്ഷം രൂപ മുടക്കാൻ തയ്യാറുള്ള ഒരു സ്പോൺസറെക്കൂടി കിട്ടിയാൽ ഖുറേഷിയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here