സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തിൽ തിരുവനന്തപുരം മുന്നിൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 83.4 ശതമാനമാണ് വിജയം. 499 മാർക്ക് നേടി ഹൻസിക ശുക്ലയും കരിഷ്മ അറോറയും ഒന്നാമതെത്തി. മേഖലാ അടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് വിജയശതമാനത്തിൽ മുന്നിൽ. 98.2 ശതമാനം വിജയമാണ് തിരുവനന്തപുരം മേഖല നേടിയത്. 92.93 ശതമാനം വിജയം നേടിയ ചെന്നൈ ആണ് രണ്ടാമത്. കേന്ദ്രീയവിദ്യാലയ സ്‌ക്കൂളുകൾ 98.54 ശതമാനം വിജയം സ്വന്തമാക്കി.
CBSE: Top performing region is Trivandrum with pass percentage of 98.2%, in Chennai region the pass percentage is 92.93% and in Delhi region the pass percentage is 91.87% pic.twitter.com/P7VCCe2I7x
— ANI (@ANI) May 2, 2019
CBSE: Hansika Shukla and Karishma Arora have topped the CBSE Class 12 exams scoring 499 marks each. pic.twitter.com/1H3yIF41SS
— ANI (@ANI) May 2, 2019
13 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് നേരത്തെ അറിയിപ്പുണ്ടായിരുന്നതെങ്കിലും ഇതു നേരത്തെയാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ നാലിന് അവസാനിച്ച പരീക്ഷയുടെ ഫലം റെക്കോർഡ് വേഗത്തിൽ 28 ദിവസത്തിനുള്ളിലാണ് സിബിഎസ്ഇ പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here