ചിറ്റൂരിൽ കാറിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവം; മുഖ്യ പ്രതിയായ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഒളിവിൽ

പാലക്കാട് ചിറ്റൂരിൽ കാറിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതിയായ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഒളിവിൽ. പെരുമാട്ടി ലോക്കൽ കമ്മറ്റി അംഗം അത്തി മണി അനിലാണ് ഇന്നലെ വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന മണി എക്സൈസ് പിടിയിലായിട്ടുണ്ട്.
ഇന്നലെയാണ് ചിറ്റൂരിൽ നിന്ന് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 525 ലിറ്റർ സ്പിരിറ്റ് എക്‌സൈസ്
സംഘം പിടിച്ചത്. വാഹനമോടിച്ചയാൾ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു. സഹായി മണിയെ ചോദ്യം ചെയ്തതോടെയാണ് വാഹനമോടിച്ചത് സിപിഎമ്മിന്റെ അത്തി മണി ബ്രാഞ്ച് സെക്രട്ടറിയും, പെരുമാട്ടി ലോക്കൽ കമ്മറ്റി അംഗവുമായ അനിലാണന്ന് വ്യക്തമായത്. ഇയാളുടെ മീനാക്ഷി പുരത്തെ തെങ്ങിൻ തോപ്പിലേക്കാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നാണ് പിടിയിലായ മണിയെ ചോദ്യം ചെയ്തതിൽ നിന്ന് എക്‌സൈസിന് മനസിലായിരിക്കുന്നത്.
അനിലിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് ആരോപണം.ഇയാൾ നിരവധി തവണ കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിട്ടുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചു.
അനിലിനായുള്ള തിരച്ചിൽ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here