Advertisement

അടുത്ത അധ്യയന വർഷം മുതൽ എംഇഎസ് കോളേജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് സർക്കുലർ

May 2, 2019
1 minute Read

അടുത്ത അധ്യയന വർഷം മുതൽ എംഇഎസ് കോളേജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡൻറ് ഡോ. കെ.പി ഫസൽ ഗഫൂർ അറിയിച്ചു.ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

 

അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥിനികൾ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്നും 2019-20 വർഷം മുതൽ നിയമം കൃത്യമായി പ്രാബല്യത്തിൽ വരുത്തണമെന്നും സർക്കുലറിൽ പറയുന്നു.അതേ സമയം സർക്കുലറിനെതിരെ ‘സമസ്ത’ രംഗത്തെത്തിയിട്ടുണ്ട്.

എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഇഎസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മുസ്ലീം ന്യൂനപക്ഷത്തിന്റെ പേരിൽ പരമാവധി നേടുകയും മുസ്ലിം ഐഡന്റിറ്റി ദുർബലപ്പെടുത്തുകയും ചെയ്യുന്ന വഞ്ചനാപരമായ നയമാണ് എംഇഎസിന്റേതെന്ന് പോസ്റ്റിൽ പറയുന്നു. മുഖം മറച്ച വസ്ത്രം ധരിച്ച് എംഇഎസ് സ്ഥാപനത്തിൽ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കുക തന്നെ ചെയ്യുമെന്നും ഇത് എംഇഎസിന്റെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നുമുള്ള വെല്ലുവിളിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top