ഫോനി ചുഴലിക്കാറ്റ് ഇന്ന് ഒഡീഷ തീരത്തെത്തും; ആന്ധ്ര,ഒഡീഷ തീരങ്ങളിൽ കനത്ത മഴ,അതീവ ജാഗ്രതാ നിർദേശം

അതി തീവ്രമായ ഫോനി ചുഴലിക്കാറ്റിന് മുന്നോടിയായി ആന്ധ്ര,ഒഡീഷ തീരങ്ങളിൽ കനത്ത മഴ ആരംഭിച്ചു. ഇന്ന് ഫോനി അതീവ്രതയുള്ള കൊടും കാറ്റായി കരയിലെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാവിലെ 9 നും ഉച്ചയ്ക്ക് 2 മണിയ്ക്കും ഇടയിലായി ഫോനി കരതൊടുമെന്നാണ് കരുതുന്നത്. ഒഡീഷയിലെ ഗോപാൽപൂരിനു സമീപമാണ് ചുഴലിക്കാറ്റ് തീരം തൊടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#WATCH Odisha: Strong winds and rainfall hit Puri. #CycloneFani is expected to make a landfall in Puri district today. Visuals from near Puri Beach. pic.twitter.com/Wc9i851CNY
— ANI (@ANI) May 3, 2019
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 11 ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. മുൻ കരുതലായി ഭുവനേശ്വറിൽ നിന്നുള്ള വിമാനസർവീസുകൾ ഇന്നലെ രാത്രിയോടെ നിർത്തിവെച്ചിരിക്കുകയാണ്. പട്‌ന-എറണാകുളം എക്‌സ്പ്രസ് ഉൾപ്പെടെ ചെന്നൈ,കൊൽക്കത്ത റൂട്ടുകളിലെ 223 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
#WATCH Odisha: Strong winds hit Bhubaneswar. #CycloneFani is expected to make a landfall in Puri district today and continue till noon. pic.twitter.com/Y90eUyxmke
— ANI (@ANI) May 3, 2019
Andhra Pradesh: Visuals from Srikakulam as rain and strong winds hit the region. #CycloneFani is expected to make a landfall in Puri district in Odisha today and continue till noon. pic.twitter.com/GDnufvrQag
— ANI (@ANI) May 3, 2019
Odisha: People take refuge in a shelter in Paradip of Jagatsinghpur. Over 1 million people have been evacuated from vulnerable districts in last 24 hrs & about 5000 kitchens are operating to serve people in shelters. #CycloneFani is expected to make a landfall in Puri dist today. pic.twitter.com/Hp3oXhkPSB
— ANI (@ANI) May 3, 2019
ഒഡീഷയിൽ 12 ജില്ലകളിൽ നിന്നായി 11.5 ലക്ഷം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ആയിരത്തോളം താൽക്കാലിക കേന്ദ്രങ്ങളാണ് ഇവരെ താമസിപ്പിക്കാനായി വിവിധയിടങ്ങളിലായി ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിനായി കര,വ്യോമ,നാവിക സേനകളെ സജ്ജമാക്കിയിട്ടുണ്ട്. സേനാ വിഭാഗങ്ങൾക്ക് പുറമെ ദേശീയ ദുരന്തനിവാരണ സേനയും തീരസംരക്ഷണ സേനയും രംഗത്തിറങ്ങിയിട്ടുണ്ട്.
ഭക്ഷണപ്പൊതികളും മരുന്നും വിതരണം ചെയ്യുന്നതിനായി നാവികസേനയുടെ ഹെലിക്കോപ്റ്ററുകളും 2 കപ്പലുകളും സജ്ജമാണ്. ഒഡീഷയ്ക്കു പുറമേ ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം,വിശാഖപട്ടണം ബംഗാളിലെ ഹൗറ, ഹൂഗ്ലി,കൊൽക്കത്ത എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. കൊൽക്കത്തയിലുള്ള വിനോദ സഞ്ചാരികളോട് എത്രയും വേഗം തിരിച്ചുപോകാൻ ബംഗാൾ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here