പാമ്പുരുത്തിയിലെ കള്ളവോട്ട്; കളക്ടർ തെളിവെടുപ്പ് ആരംഭിച്ചു

കണ്ണൂർ തളിപ്പറമ്പ് പാമ്പുരുത്തിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ കണ്ണൂർ ജില്ലാ കളക്ടർ തെളിവെടുപ്പ് ആരംഭിച്ചു.പരാതി നൽകിയ എൽഡിഎഫ് ബൂത്ത് ഏജന്റുമാരിൽ നിന്നടക്കമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർ, പ്രിസൈഡിങ്ങ് ഓഫീസർ,പോളിങ് ഓഫീസർ എന്നിവരോടും കളക്ടർ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also; തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎം; ദൃശ്യങ്ങൾ പുറത്ത്
തളിപ്പറമ്പ് പാമ്പുരുത്തിയിലെ 166-ാം നമ്പർ ബൂത്തായ മാപ്പിള എയുപി സ്‌ക്കൂളിൽ മുസ്ലീം ലീഗ് പ്രവർത്തകർ പ്രവാസി വോട്ടർമാരുടെ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. അതേ സമയം ദൃശ്യങ്ങൾ വ്യാജമാണെന്നാണ് മുസ്ലീം ലീഗിന്റെ വാദം. ലീഗ് പ്രവർത്തകരായ അനസ്,സാദിഖ്,മുബഷിർ,മർഷാദ് എന്നിവർ ഒന്നിലേറെ തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതേപ്പറ്റി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here