റോള്‍സ് റോയിസിന്റെ ഡോണ്‍ ഇന്ത്യന്‍ നിരത്തിലേക്ക്…

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയിസിന്റെ ഡോണ്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഡ്രോപ് ഹെഡ് പതിപ്പില്‍ ഇന്ത്യയില്‍ എത്തുന്ന ആദ്യ വാഹനമാണ് ഇത്.
ഇന്ത്യന്‍ നിരത്തില്‍ 6.25കോടി രൂപയാണ് വാഹനത്തിന്റെ വില.
റോള്‍സ് റോയിസിന്റെ മറ്റ് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഡ്രൈവേഴ്സ് കാര്‍ എന്ന രീതിയിലാണ് ഡോണിന്റെ നിര്‍മ്മാണം. അത്യാഡംബര സംവിധാനങ്ങളോടു കൂടിയുള്ള
ഇന്റീരിയറാണ് കാറിനു നല്‍കിയിട്ടുള്ളത്.
2+2 സീറ്റിങ് സംവിധാനമാണ് കാറിനു നല്‍കിയിട്ടുള്ളത്. കണ്‍വെര്‍ട്ടര്‍ മോഡലിലാണ് കാറിന്റെ ടോപ്പ് നിര്‍മ്മിക്കുന്നത്. 55 കിലോ മീറ്റര്‍ സ്പീഡിലും ആറ് പാളികളായി ടോപ്പ് ഉയര്‍ത്തുവാന്‍ കഴിയും.
0.25 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സാറ്റലൈറ്റ് ഗൈഡഡ് ട്രാന്‍സ്മിഷന്‍ എന്നിവയും വ്രെയ്ത്തിലും ഘോസ്റ്റ് സെഡാനിലും ഉപയോഗിക്കുന്ന 6.6 ലിറ്റര്‍ ട്വിന്‍ടര്‍ബോചാര്‍ജ്ഡ് വി12 എഞ്ചിനുമാണ് ഡോണിലും ഉപയോഗിച്ചിരിക്കുന്നത്. 563 ബിഎച്ച്പി കരുത്തും 790 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയാണ് കമ്പനി ഉറപ്പ് നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here