ജീവന്‍ രക്ഷക്കുള്ള വൃക്ക എത്തിച്ചത് ഡ്രോണ്‍…

ചരിത്രത്തില്‍ ആദ്യമായി ശാസ്ത്രകിയക്കുള്ള വൃക്ക എത്തിച്ചുകൊടുത്തത് ഒരു ഡ്രോണ്‍. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയിലാണ് സംഭവം. വൃക്ക പരിപാലനത്തിനും നിരീക്ഷണത്തിനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തത ഡ്രോണ്‍ ആണ് ഈ അത്ഭുതാവഹമായ നേട്ടത്തിലെ കഥാനായകന്‍ ആയത്. ബാള്‍ട്ടിമോര്‍ നിവാസിയായ നാല്പത്തിനാലുകാരിക്കാണ് എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വൃക്ക മാറ്റിവച്ചത്.
മേരിലാന്‍ഡ് സര്‍വകലാശാല ഗവേഷകരും ഡോക്ടര്‍മാരും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റ് സൈറ്റ് എന്‍ജിനീയര്‍മാരും ചേര്‍ന്ന് നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. നൂതന സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കിയ ഡ്രോണ്‍ മൂന്നു മെയിലുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ദൗത്യത്തിന് മുന്നോടിയായി രക്തക്കുഴലുകളും പൂര്‍ണ ആരോഗ്യമുള്ള എന്നാല്‍ മാറ്റിവെക്കാന്‍ സാധ്യമല്ലാത്ത മറ്റൊരു കിഡ്നിയും എത്തിച്ച് പരീക്ഷണം നടത്തിയിരുന്നു.
സാങ്കേതിക രംഗത്തെ ഈ നൂതന കണ്ടുപിടിത്തം ശാസ്ത്ര ലോകത്തെ വരാനിരിക്കുന്ന ഉദ്യമങ്ങള്‍ക്ക് പ്രചോദനമേകുന്നതാണെന്നാണ് വിലയിരുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here