പൊന്നാനിയിൽ രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പൊന്നാനിയിൽ രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. രണ്ടു പേരെയും തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പുതുപൊന്നാനി, കിണറിന്ന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന സൈതാലി(65), സൈതാലിയുടെ മകളുടെ ചെറിയ കുട്ടിയെയുമാണ് തെരുവ് നായ കടിച്ചത്.
ഇരുവരെയും പൊന്നാനി താലൂക്കാശുപത്രിയിലെ പ്രഥമ ശുശ്രൂശക്ക് ശേഷം തൃശൂർ മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മറ്റു രണ്ടു പേരെയും തെരുവ് നായ കടിച്ചിരുന്നു. മകളുടെ കുട്ടിയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട സൈതാലി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here