Advertisement

ഇടുക്കിയിലും സിപിഐഎമ്മിന് എതിരെ കള്ളവോട്ട് ആരോപണം; രണ്ടിടങ്ങളിൽ കള്ളവോട്ട് നടന്നുവെന്ന് ഡിസിസി പ്രസിഡന്റ്

May 5, 2019
0 minutes Read

ഇടുക്കിയിലും സിപിഐഎമ്മിന് എതിരെ കള്ളവോട്ട് ആരോപണം. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉടുമ്പന്‍ചോലയില്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. വോട്ടിങിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 നമ്പര്‍ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായാണ് യുഡിഎഫ് ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രഞ്ജിത് എന്ന വ്യക്തി രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തു. തിരച്ചറിയല്‍ കാര്‍ഡ് ഒന്നില്‍ രഞ്ജിത്ത് കുമാറെന്നും, മറ്റേതില്‍ പി.രഞ്ജിത്ത് മെന്നാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളത്.  ഇയാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ആണെന്നും, ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയതെന്നും യുഡിഎഫ് ആരോപിക്കുന്നു.

രഞ്ജിത്തിന് എതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.  66,69 നമ്പര്‍ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ വ്യാപകമായി ഇരട്ട വോട്ട് നടന്നതായും യുഡിഎഫിന് പരാതിയുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top