രാജീവ് ഗാന്ധി സർക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ രാഹുൽ അസ്വസ്ഥനാകുന്നതെന്തിനെന്ന് ജെയ്റ്റ്‌ലി

രാജീവ് ഗാന്ധി സർക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് അസ്വസ്ഥനാകുന്നതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. ബോഫോഴ്‌സിൽ എന്തിനാണ് ഒട്ടോവിയോ ക്വത്‌റോച്ചിക്ക് കൈക്കൂലി ലഭിച്ചതെന്നും അരുൺ ജെയ്റ്റ്‌ലി ട്വിറ്ററിലൂടെ ആരാഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെയും ജെയ്റ്റ്‌ലി വിമർശനം ഉന്നയിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ ഒരാൾ രാഷ്ട്രീയക്കാരനാകുമ്പോൾ അയാൾക്ക് ഇരുരംഗത്തെയും കുറിച്ചുള്ള ബോധ്യം നഷ്ടപ്പെടുമെന്ന് ജെയ്റ്റ്‌ലി ട്വീറ്റിൽ കുറിച്ചു.
Why is Rahul Gandhi so disturbed if integrity issues of the Rajiv Gandhi Government are raised? Why did Ottavio Quattrocchi get kickbacks in Bofors? Who was the ‘Q’ connection? No reply has come.
— Chowkidar Arun Jaitley (@arunjaitley) May 5, 2019
ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പിതാവ് മിസ്റ്റർ ക്ലീൻ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകർ വാഴ്ത്തിയത്. എന്നാൽ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചതെന്നാണ് മോദി പറഞ്ഞത്. വിവാദമായ ബോഫോഴ്‌സ് കേസിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ഇതിനു പിന്നാലെ നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കർമഫലം താങ്കളെ കാത്തിരിക്കുന്നുവെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. താങ്കളുടെ ഉൾവിചാരങ്ങൾ എന്റെ പിതാവിന്റെ മേൽ ആരോപിച്ചതുകൊണ്ടു രക്ഷപെടാനാവില്ലെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിക്ക് അമേഠി മറുപടി നൽകുമെന്നായിരുന്നു ഇതേപ്പറ്റി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here