Advertisement

ഹർദ്ദികിനെ കറുത്തവനെന്ന് വിളിച്ച് ആരാധകൻ; വിമർശനവുമായി ബോളിവുഡ് നടൻ

May 6, 2019
3 minutes Read

മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ ദേശീയ താരം ഹർദ്ദിക് പാണ്ഡ്യയെ കറുത്തവനെന്ന് വിളിച്ച് ആരാധകൻ്റെ അധിക്ഷേപം. ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ ക്രിസ്റ്റിൽ ഡിസൂസ ഹർദ്ദിക് പാണ്ഡ്യക്കൊപ്പം നിൽക്കുന്ന തൻ്റെ ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനു താഴെയായിരുന്നു ആരാധകൻ്റെ അധിക്ഷേപം.

“കറുത്ത സഹോദരാ. എന്തുകൊണ്ടാണ് താങ്കളെ വെസ്റ്റ് ഇൻഡീസ് ലോകകപ്പ് ടീമിൽ തിരഞ്ഞെടുക്കാതിരുന്നത്?” എന്നായിരുന്നു ആരാധകൻ്റെ ചോദ്യം. സമീർ എന്ന് പേരുള്ള ഒരു ഇൻസ്റ്റ അക്കൗണ്ടിൽ നിന്നായിരുന്നു അധിക്ഷേപം നിറഞ്ഞ ചോദ്യം.

ഈ ചോദ്യത്തിനു മറുപടിയുമായി ബോളിവുഡ് നടനും നടൻ ആയുഷ്മാൻ ഖുറാനയുടെ സഹോദരനുമായ അപർശക്തി ഖുറാന രംഗത്തു വന്നു. “താങ്കൾ ഇത്തരം കമൻ്റുകൾ എഴുതാതിരിക്കുകയും ഇത്തരം ഭാഷ പ്രയോഗിക്കാതിരിക്കുകയും വേണം. ഒരു നല്ല പെർഫോമർ ആയതു കൊണ്ട് തന്നെ ഹർദ്ദിക്കിനെ ഞങ്ങൾക്ക് ഇഷ്ടമാണ്. പ്രത്യേകിച്ചും ലോകകപ്പിനു മുൻപ് അവരെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്.”- ഖുറാന പറഞ്ഞു.

ഖുറാനയുടെ മറുപടിയെ ക്രിസ്റ്റിൽ പിന്തുണച്ചു. ഖുറാനക്കൊപ്പം ഒട്ടനവധി ആളുകളാണ് അധിക്ഷേപം നിറഞ്ഞ കമൻ്റിനെതിരെ രംഗത്ത് വന്നത്. ഈ മാസം മുപ്പതിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top