ഇറാന് യുഎസിന്റെ മുന്നറിയിപ്പ്; കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും പശ്ചിമേഷ്യന്‍ തീരത്തേക്ക്

പ്രശ്നങ്ങളും പ്രതികൂല സാഹചര്യങ്ങളും ഇറാനും യുഎസ്സിനും ഇടയില്‍ നില്ക്കുന്ന സാഹചര്യത്തില്‍, ഇറാന് മുന്നറിയിപ്പുമായി യുഎസ്. ഇതിന്റെ ഭാഗമായി പശ്ചിമേഷ്യന്‍ തീരത്തേക്ക് വിമാനവാഹിനി കപ്പലും ബോംബര്‍ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് യുഎസ് നിയോഗിച്ചിരിക്കുന്നത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് നാവിക സേനയുടെ സ്ട്രൈക്ക് ഗ്രൂപ്പുമായി യുഎസ്എസ് എബ്രഹാം ലിങ്കന് എന്ന വിമാന വാഹിനിയാണ് പശ്ചിമേഷ്യന്‍ തീരത്ത് വിന്യസിച്ചിരിക്കുന്നത്. മാത്രമല്ല, അമേരിക്കയ്ക്കോ സഖ്യകക്ഷികള്‍ക്ക് നേരെയോ ഇറാന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രലോഭരോധനടപടികള് ഉണ്ടാകുമെന്നും ജോണ്‍ ബോള്‍ട്ട് വ്യക്തമാക്കി.
ഗാസാ മുനമ്പില്‍ പ്രക്ഷോഭകാരികളും ഇസ്രയേല്‍ സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കയുടെ ഈ നടപടി. എന്നാല്‍, ഇറാനുമായി തങ്ങള്‍ നേരിട്ട് യുദ്ധം ചെയ്യില്ലെന്നും ജോണ്‍ ബോള്‍ട്ട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here