Advertisement

ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍

May 6, 2019
0 minutes Read

ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ അവസാനത്തോടെയാവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍ തുറന്നു കൊടുക്കുക.  ഇതോടെ ഇന്ത്യയില്‍ തന്നെ ട്രാന്‍സ് ജെന്‍ഡേഴിസിന്റെ നേതൃത്വത്തിലുള്ള ആദ്യ ബ്യൂട്ടിപാര്‍ലര്‍ എന്ന ഖ്യാതിയും ഇതിന് ലഭിക്കും.

ട്രാന്‍സ്ജെന്‍ഡര്‍സിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ധ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്ട് ചാരിറ്റബിള്‍ സൊസൈറ്റിയാണ് ബ്യൂട്ടിപാര്‍ലറിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
അഞ്ച് ലക്ഷം രൂപ ബജറ്റില്‍ 1000 സ്‌ക്വയര്‍ഫീറ്റിലായിരിക്കും പാര്‍ലര്‍ നിര്‍മ്മിക്കുക.

ഇടപ്പള്ളിക്കും കളമശ്ശേരിക്കുമിടയില്‍ പാര്‍ലര്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടം വാടകയ്ക്കെടുക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് ട്രാന്‍സ്ജെന്‍ഡര്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ബ്യൂട്ടി അക്കാദമിക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

പാര്‍ലറിന്റെ ഇന്റീരിയറില്‍ തുടങ്ങി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ട്രാന്‍ജെന്‍ഡേഴ് ആവും.  ട്രാന്‍സ്ജെന്‍ഡേഴ്്‌സിന്റെ സാമൂഹ്യ ഉന്നമനം മുന്നില്‍ കണ്ട്
സാമൂഹിക നീതി വകുപ്പും ധ്വയ ട്രാന്‍സ്ജെന്‍ഡേഴ്സ് ആര്‍ട്ട് ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്ന് പാലാരിവട്ടത്ത് നടത്തിയ ബ്യൂട്ടി അക്കാദമിയില്‍ ബ്യൂട്ടിഷന്‍ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന 35 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 പേരായിരക്കും ബ്യൂട്ടി പാര്‍ലറിന്റെ ചുമതല വഹിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top