എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയില്ല; മകനെ മർദ്ദിച്ച് പിതാവ്

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് മകനെ പിതാവ് മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. പ്രതി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ എസ്എസ്എൽസി. പരീക്ഷഫലം പുറത്തു വന്ന ശേഷമായിരുന്നു സംഭവം. ആറ് എ പ്ലസ് നേടി മികച്ച വിജയമാണ് പരീക്ഷയിൽ മകൻ സ്വന്തമാക്കിയത്. എന്നാൽ മറ്റു വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചില്ലെന്ന് പറഞ്ഞ് സാബു കുട്ടിയെ മൺവെട്ടിക്ക് മർദ്ദിച്ചതായാണ് വിവരം.
ഇവരുടെ വീട്ടിൽ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് സാബുവിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കിളിമാനൂർ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് സാബുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here