Advertisement

ഷോൺ ജോർജിനെ ചെയർമാനാക്കി പുതിയ പാർട്ടി; രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതായി പി സി ജോർജ്

May 7, 2019
0 minutes Read

എൻഡിഎയിൽ പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് പി സി ജോർജ് എംഎൽഎ. മുന്നണിയുമായുള്ള ചർച്ചകൾക്കുശേഷം സ്ഥാനാർത്ഥി ആരെന്ന് തീരുമാനിക്കും. ഷോൺ ജോർജിനെ ചെയർമാനാക്കി കേരള ജനപക്ഷം സെക്യുലർ എന്ന പേരിൽ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായെന്നും പി സി ജോർജ് പറഞ്ഞു.

ജയസാധ്യത അവകാശപ്പെട്ടാണ് എൻഡിഎ പ്രവേശനത്തിന് ശേഷമെത്തുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടാൻ ജനപക്ഷം തീരുമാനിച്ചത്. മുന്നണിയുമായുള്ള ചർച്ചകൾക്കു ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് ലഭിച്ചാൽ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. നിലവിലുള്ള മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പുതിയ കമ്മറ്റികൾ ജൂണിനുള്ളിൽ തെരഞ്ഞെടുക്കുമെന്നും പിസി ജോർജ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top