അജ്ഞാത സംഘം ആക്രമിച്ചതായി സരിതയുടെ പരാതി; പൊലീസ് കേസെടുത്തു

കൊച്ചിയിൽ കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിത എസ് നായരുടെ പാരതി. കൊച്ചി ചക്കരപ്പറമ്പ് പരിസരത്തുവെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്നാണ് പരാതി.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് സരിത പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പാലാരിവട്ടം സിഐ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘം കാറിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സരിത പരാതിയിൽ പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളിൽ ഒരാൾ കാറിന് മുന്നിലെത്തി വാഹനം നിർത്താൻ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകർത്തുവെന്നും സരിത പരാതിയിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ബുള്ളറ്റിലെത്തിയ ആൾ മുഖം മറച്ചിരുന്നില്ല. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള ബുള്ളറ്റിന്റെ നമ്പർ സരിത പൊലീസിന് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here