തോമാശ്ലീഹ വന്നില്ലായിരുന്നെങ്കിൽ താൻ വല്ല കേശവൻ നായരും ആകുമായിരുന്നുവെന്ന് പി സി ജോർജ്

തോമാശ്ലീഹ വന്നില്ലായിരുന്നെങ്കിൽ താൻ വല്ല കേശവൻ നായരും ആകുമായിരുന്നുവെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. ബിജെപിയോടുള്ള അടുപ്പം വിശദീകരിച്ചു സംസാരിക്കുമ്പോഴാണ് പി സി ജോർജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നമ്മൾ എല്ലാവരും ഹിന്ദുക്കളാണെന്നും പി സി ജോർജ് പറഞ്ഞു.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്ന കാര്യത്തിലും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നുമുള്ള കാര്യത്തിലും സംശയമില്ലെന്നും പിസി ജോർജ് അറിയിച്ചു. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുള്ള പിന്തുണ പിസി ജോർജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കേരള ജനപക്ഷം പാർട്ടി പിരിച്ചു വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി സി ജോർജ് ഇന്നലെ അറിയിച്ചിരുന്നു. കേരള ജനപക്ഷം സെക്യുലാൻ എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. ഷോൺ ജോർജ് ചെയർമാനായിരിക്കുന്ന പാർട്ടിയിൽ രക്ഷാധികാരി സ്ഥാനത്ത് തുടരാനാണ് പി സി ജോർജിന്റെ തീരുമാനം. പുതിയ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതായും പി സി ജോർജ് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here