Advertisement

ശ്രീലങ്കയില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപക അക്രമണം

May 8, 2019
0 minutes Read

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് രാജ്യത്തെ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപക അക്രമം. മുസ്ലീം വിഭാഗങ്ങളുടെ കടകളും കച്ചവട കേന്ദ്രങ്ങളും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതിനൊപ്പം ആളുകളുടെ വാഹനങ്ങളും അക്രമകാരികള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഒരു മുസ്ലീം ഓട്ടോറിക്ഷ ഡ്രൈവറും കത്തോലിക്ക വിഭാഗവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ആക്രമണങ്ങള്‍ വ്യാപകമായിത്തുടങ്ങിയത്. എന്നാല്‍ ഇത് മതവിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങളല്ല, രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള കലാപമാണിതെന്ന് ശ്രീലങ്കന്‍ പൊലീസ് വക്താവ് വ്യക്തമാക്കി.

ഞായറാഴ്ച നടന്ന ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ഗവണ്‍മെന്റ് നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിഗെയും വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നില നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top