Advertisement

ബിജെപി വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് കടക്കാരന്റെ ചോദ്യം; ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്ന് അനുപം ഖേർ; വീഡിയോ വൈറൽ

May 8, 2019
6 minutes Read

ഭാര്യയും ബിജെപി എംപിയുമായ കിരൺ ഖേറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണംെ നടത്തുന്നതിനിടെ കടക്കാരന്റെ ചോദ്യത്തോട് പ്രതികരിക്കാതെ തിരിഞ്ഞു നടന്ന് നടൻ അനുപം ഖേർ. ചണ്ഡീഗഡിൽ ഒരു കടയിൽ കയറി പ്രചാരണം നടത്തുന്നതിനിടെ ‘ബിജെപി. ഇതുവരെ നൽകിയ വാഗ്ദാനങ്ങളൊക്കെ പാലിച്ചോ?’ എന്ന കടക്കാരന്റെ ചോദ്യം കേട്ടയുടനെ അനുപം ഖേർ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുകയായിരുന്നു. ഇതിന്റേ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം. കടയിലേക്ക് കയറിവന്ന അനുപം ഖേറിനോട് തനിക്ക് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു കടയുടമ ചോദ്യം ഉന്നയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിങ്ങൾ കുറച്ച് വാഗ്ദാനങ്ങൾ തന്നിരുന്നു. തന്റെ ചോദ്യം കടയുടമ പൂർത്തിയാക്കും മുൻപേ തന്നെ അനുപം മുഖം തിരിച്ച് പുറത്തേക്ക് നടന്നു പോകുകയായിരുന്നു. അനുപം ഖേറിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.


എന്നാൽ ഈ സംഭവം കോൺഗ്രസ് മനപൂർവം സൃഷ്ടിച്ചതാണെന്നാണ് അനുപം ഖേർ വാദിക്കുന്നത്. തന്നെ നാണം കെടുത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ടെന്ന് തനിക്ക് അറിയാവുന്നതാണെന്നും അനുപം ഖേർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top