Advertisement

ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം

May 9, 2019
1 minute Read

ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തി ഒരാഴ്ച തികയും മുന്‍പ്  ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം.ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍ ബാലിസ്റ്റിക് മിസൈലുകളോ ആണവായുധങ്ങളോ പരീക്ഷിക്കില്ലെന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നല്‍കിയ ഉറപ്പുകള്‍ക്കു പിന്നാലെയാണ് പുതിയതരം ആയുധങ്ങളും മിസൈലുകളും ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വരുന്നത്.

വൈകിട്ട് 4.30ന് ഉത്തര കൊറിയയുടെ മിസൈല്‍ ആസ്ഥാനമായ സിനോരിയില്‍ നിന്ന് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് വാര്‍ത്ത ഉത്തരകൊറിയന്‍ പ്രാദേശിക മാദ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോക്ക് ഡ്രില്ലിന്റെ ഭാഗമായിട്ടാണു ശനിയാഴ്ച മള്‍ട്ടിപ്പിള്‍ ലോങ്‌റേഞ്ച് മിസൈല്‍ റോക്കറ്റ് ലോഞ്ചറുകളും ജിപിഎസ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് കൃത്യമായി ലക്ഷ്യസ്ഥാനം ഭേദിക്കാവുന്ന ആയുധങ്ങള്‍ പരീക്ഷിച്ചത്. ബാലിസ്റ്റിക് മിസൈലായ ഇസ്‌കന്‍ഡേറിനു സമാനമായ മിസൈലാണതെന്ന് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിലെ മിസൈല്‍ പ്രതിരോധ വിദഗ്ധന്‍ മിഷേല്‍ എല്ലേമന്‍ പറയുന്നു.

ഉത്തരകൊറിയയുടെ ഹ്രസ്വദൂര മിസൈല്‍ വിക്ഷേപണ വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന്, ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നീക്കം തുടര്‍ന്നും ഉണ്ടായാല്‍ അമേരിക്കയുടെ പക്ഷത്ത് നില്‍ക്കുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥിതീകരിച്ചതിനു പിന്നാലെ യുഎസുമായുള്ള ബന്ധം തകരുന്ന രീതിയില്‍ കിംജോങ് ഉന്‍ ഒന്നും ചെയ്യില്ല എന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top