Advertisement

ഒഡീഷയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ കമ്പനികള്‍ ഒന്നിക്കുന്നു

May 9, 2019
0 minutes Read

അതിതീവ്ര ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടാ ഒഡീഷയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ അതി വേഗം പുരോഗമിക്കുകയാണ്.
കാറ്റിന്റെ സംഹാര താണ്ഡവം ഒഡീയുടെ ടെലികോം, ജലവിതരണ സേവനങ്ങളെ സാരമായി ബാധിച്ചു.

എന്നാല്‍, ഒഡീഷയെ ദുരന്തത്തില്‍ നിന്നും കരകയറ്റുന്നതിനായി ടെലികോം കമ്പനികള്‍ ഒന്നിക്കുകയാണ്. ഇതിനായി എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ കമ്പനികള്‍ അവരുടെ നെറ്റ് വര്‍ക്കുകള്‍ ഏകോപിപ്പിക്കുകയാണ്. ഡാറ്റാ റോമിങ് ഓപ്ഷനിലൂടെ ഉപയോക്താക്കള്‍ക്ക് കോളിങിനൊപ്പം ഡാറ്റയും ഉപയോഗിക്കാന്‍ സാധിക്കും.

അതി തീവ്ര ചുഴലിക്കാറ്റില്‍ കമ്പനികളുടെ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനികള്‍.ഇതിനു പുറമേ കേബിള്‍ ദാതാക്കളും സൗജന്യ സേവന ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top