വിശുദ്ധനും ചെകുത്താനും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് അറിയാം; ദിഗ് വിജയ് സിങിനെ ലക്ഷ്യംവെച്ച് പ്രജ്ഞ സിങ് താക്കൂർ

ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിങ്ങിനെ പരിഹസിച്ച് ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് താക്കൂർ. വിശുദ്ധനും ചെകുത്താനും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും അറിയാമെന്നായിരുന്നു ദിഗ് വിജയ് സിങ്ങിനെ ലക്ഷ്യംവെച്ചുള്ള പ്രജ്ഞയുടെ പരാമർശം. ഭോപ്പാലിലെ പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകർ എതിർ സ്ഥാനാർത്ഥി ദിഗ് വിജയ് സിങിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രജ്ഞ ഇത്തരത്തിൽ പ്രതികരിച്ചത്. .
എന്നാൽ അദ്ദേഹത്തിന്റെ പേരു പറയാതെ ഇവരൊക്കെ കടപത നിറഞ്ഞവരാണെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ചെകുത്താനും വിശുദ്ധനും തമ്മിലുള്ള വിത്യാസം അവർ തിരിച്ചറിയുന്നുണ്ടെന്നും പ്രജ്ഞ പറഞ്ഞു. ഭോപ്പാലിലെ ജനങ്ങൾ തനിക്ക് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. താൻ അവരിലൊരാളാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും പ്രജ്ഞ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here