Advertisement

ഔട്ട് വേണ്ടെന്ന് അയ്യർ; ഔട്ട് തന്നെയെന്ന് പന്ത്: ഒടുവിൽ തീരുമാനം പിൻവലിച്ച് ഡൽഹി ക്യാപ്റ്റൻ: വീഡിയോ

May 9, 2019
2 minutes Read

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ അഭ്യർത്ഥന പ്രകാരം താനെടുത്ത തീരുമാനം പിൻവലിച്ച് ഡൽഹി ക്യാപ്റ്റൻ ശ്രേയാസ് അയ്യർ. ഡല്‍ഹി കാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന എലിമിനേറ്ററിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഹൈദരാബാദിന്റെ ഇന്നിങ്‌സിനിടെ അവസാന ഓവറിലായിരുന്നു സംഭവം.

കീമോ പോളിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ദീപക് ഹൂഡക്ക് പിഴച്ചു. പന്ത് പോയത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്ക്. ദീപക് ഹൂഡ ഒരു ബൈ റണ്ണിനായി ഓടിയെങ്കിലും പന്തിന്റെ ത്രോയില്‍ റൺ ഔട്ടായി. എന്നാൽ ഓട്ടത്തിനിടെ പോളുമായി കൂട്ടിമുട്ടി ഹൂഡ താഴെ വീണിരുന്നു. അതോടെ ഹൂഡയുടെ ഓട്ടം പോൾ തടസ്സപ്പെടുത്തിയെന്ന സംശയമായി. തുടർന്ന് സംശയത്തിൻ്റെ ആനുകൂല്യത്തിൽ ബാറ്റ്സ്മാനെ തിരിച്ചു വിളിക്കുമോ എന്ന് അമ്പയർമാർ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരോട് അന്വേഷിച്ചു.

ഹൂഡയെ തിരികെ വിളിക്കാൻ ശ്രേയർ അയ്യർ തയ്യാറായിരുന്നു. ഇതിനിടെയാണ് പന്തിന്റെ ഇടപെടല്‍. വിക്കറ്റ് തന്നെയാണെന്നും ബാറ്റ്സ്മാനെ തിരിച്ച് വിളിക്കേണ്ട ആവശ്യമില്ലെന്ന് പന്ത് പറഞ്ഞതോടെ ശ്രേയസ് അയ്യര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. പോള്‍ മനപ്പൂര്‍വം ബാറ്റ്സ്മാനെ തടസപ്പെടുത്തിയിട്ടില്ലെന്ന് ടിവി റിപ്ലേകളില്‍ നിന്ന് വ്യക്തമാണ് താനും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top