Advertisement

‘എൻസിപിക്ക് വോട്ടു ചെയ്തു, ലഭിച്ചത് ബിജെപിക്ക്’; വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് ശരദ് പവാർ

May 9, 2019
0 minutes Read

ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് എൻസിപി നേതാവ് ശരദ് പവാർ. ഒരിക്കൽ ഒരു പ്രസന്റേഷനിൽ തന്റെ പാർട്ടിയായ എൻസിപിക്ക് വോട്ടു കുത്തിയപ്പോൾ ബിജെപിക്ക് പോയതായി ശരദ് പവാർ ആരോപിച്ചു. എന്നാൽ എല്ലാ ഇലക്ടോണിക് മെഷീനുകളിലും കൃത്രിമം നടക്കാൻ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

ഗുജറാത്തിലും, ഹൈദരാബാദിലും തന്റെ മുൻപാകെ കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ അമർത്താൻ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഫലം മറിച്ചായിരുന്നു. എൻസിപിയുടെ ചിഹ്നമായ ക്ലോക്കിൽ അമർത്തുമ്പോൾ ബിജെപിക്ക് അനുകൂലമായി വോട്ട് പോകുന്നതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top