Advertisement

എറിഞ്ഞൊതുക്കി ചെന്നൈ; 148 റൺസ് വിജയലക്ഷ്യം

May 10, 2019
0 minutes Read

ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന രണ്ടാം ഐപിഎൽ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിന് റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് ഡൽഹിക്ക് നേടാനായത്. 25 പന്തുകളിൽ 38 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ചെന്നൈ ബൗളർമാരെല്ലാം മികച്ച രീതിയിൽ പന്തെറിഞ്ഞു.

കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ചെന്നൈ ബൗളർമാർക്ക് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് ലഭിച്ചു. കഴിഞ്ഞ മത്സരത്തിൽ അർദ്ധസെഞ്ചുറിയടിച്ച പൃഥ്വി ഷാ 5 റൺസ് മാത്രമെടുത്ത് പുറത്താകുമ്പോൾ 21 റൺസായിരുന്നു ഡൽഹിയുടെ സ്കോർ. ദീപക് ചഹാറിനായിരുന്നു വിക്കറ്റ്. പവർ പ്ലേയുടെ അവസാന ഓവറിൽ 18 റൺസെടുത്ത ശിഖർ ധവാനും പുറത്തായി. ഹർഭജൻ സിംഗിനായിരുന്നു വിക്കറ്റ്.

തുടർന്ന് ക്രീസിലൊത്തു ചേർന്ന കോളിൻ മൺറോയും ക്യാപ്റ്റൻ ശ്രേയാസ് അയ്യരും ചേർന്ന് ഡൽഹി ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. എന്നാൽ ഒൻപതാം ഓവറിൽ കോളിൻ മൺറോയും (27), 12ആം ഓവറിൽ ശ്രേയാസ് അയ്യരും (13) പുറത്തായതോടെ ഡൽഹി ഒരു അപകടം മണത്തു. അക്സർ പട്ടേൽ (3), ഷെർഫെയിൻ റൂതർഫോർഡ് (10), കീമോ പോൾ (3) എന്നിവർ കൂടി വേഗം പുറത്തായതോടെ സ്കോറിംഗ് ചുമതല മുഴുവനായും ഋഷഭ് പന്തിലായി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന ഋഷഭ് പന്ത് അവസാനത്തിൽ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 19ആം ഓവറിൽ ദീപക് ചഹാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഡൽഹി തകർന്നുവെങ്കിലും രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിൽ 16 റൺസടിച്ച ഡൽഹി സ്കോർ 147ൽ എത്തിക്കുകയായിരുന്നു. മൂന്ന് പന്തുകളിൽ 10 റൺസെടുത്ത ഇഷാന്തും 3 പന്തുകളിൽ 6 റൺസെടുത്ത അമിത് മിശ്രയും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top