സുഹൃത്തുക്കള്‍ക്ക് ‘നിക്ക് നെയിം’ നല്‍കണോ… അതിനും ഇനി മുതല്‍ ഫേസ്ബുക്കില്‍ അവസരമുണ്ട്

സ്‌നേഹം കൂടുമ്പോള്‍ അടുപ്പമുള്ളവരെ നമ്മള്‍ ചെല്ലപ്പേരുകള്‍ വിളിച്ച് സ്‌നേഹം പ്രകടിപ്പിക്കാറുണ്ട് എന്നാല്‍, നാം സംവദിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും നൂതന മാര്‍ഗങ്ങളില്‍ ഒന്നായ ഫേസ് ബുക്കിലും ഇനി മുതല്‍ ചെല്ലപ്പേരുകള്‍ അഥവാ നിക്ക് നെയിമുകള്‍ നല്‍കാം.
ഫേസ്ബുക്കിന്റെ മെസഞ്ചര്‍ സേവനത്തിലാണ് ഉപയോക്താക്കള്‍ക്കായി ഈ നിക്ക് നെയിം സംവിധാനം ഒരുങ്ങുന്നത്. ചാറ്റില്‍ സുഹൃത്തുക്കളുടെ പേര് നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാനും മാറ്റിയാല്‍ തന്നെ ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കാനും കഴിയുംവിധമാണ് ഫേസ്ബുക്ക് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സുഹൃത്തിന് പേര് നല്‍കുന്നതിനായി വിളിപ്പേര് ഇടാന്‍ ആഗ്രഹിക്കുന്ന ആളുടെ ചാറ്റ് ഹിസ്റ്ററിയില്‍ വലത് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ തെരഞ്ഞെടുക്കുക. അതില്‍ നിക്ക് നെയിംസ് എന്നത് തെരഞ്ഞെടുക്കുക. ശേഷം പേരിന് മേല്‍ തൊട്ട് സുഹൃത്തിന് ഇഷ്ടപ്പെട്ട പേര് നല്‍കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here