ഹയര്‍ സെക്കന്‍ഡറി പ്രവേശനം; ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഇന്നു മുതല്‍

ഹയര്സെക്കന്ഡറിപ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍ സ്വീകരിക്കും.
ഇക്കുറി ഹയര്‍ സെകക്കന്ഡറി പ്രവേശനം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവേശന നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 16 വരെയാണ്. ഇപ്രാവശ്യം രണ്ട് പ്രധാന അലോട്ടുമെന്റുകള്‍ നടത്താനാണ് തീരുമാനം. ഇതുവഴി പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം ലഭിക്കും.
http://hscap.kerala.gov.in എന്ന സെറ്റില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ ഫോമും വിഎച്ച്എസ് സി പ്രവേശനത്തിനായുള്ള അപേക്ഷ ഫോം http://vhscap.kerala.gov.in എന്ന സൈറ്റിലും ലഭ്യമാണ്.
ജൂലൈ ഏഴനാണ് പ്രവേശന നടപടികള്‍ അവസാനിക്കുക. അപേക്ഷകരെ സഹായിക്കുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ചും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, അപേക്ഷകരുടെ സംശയങ്ങള്‍ക്ക് സ്കൂളുകളില്‍ രണ്ട് അധ്യാപകരെ നിയമിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിഎച്ച്എസ്സി പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നല്കി രസീത് കൈപ്പറ്റണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here