‘ഉയരെ’ ഇന്റർനെറ്റിൽ

പാർവതി തിരുവോത്ത് മുഖ്യ കഥാപാത്രമായി എത്തിയ ഉയരെ ഇന്റർനെറ്റിൽ. ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയത്. എഴുന്നൂറോളം പേർ സിനിമ സ്വന്തം ടൈം ലൈനിലേക്ക് ഷെയർ ചെയ്തിട്ടുമുണ്ട്.
നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമ കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളിൽ സിനിമയുടെ പ്രദർശനം തുടരുകയുമാണ്. ഇതിനിടെയാണ് ചിത്രം ഇന്റർനെറ്റിലെത്തുന്നത്.
പാർവതിയെ കൂടാതെ ആസിഫ് അലി, ടോവിനോ തോമസ്, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പാർവതിയുടെ അച്ഛനായാണ് സിദ്ദീഖ് വേഷമിട്ടിരിക്കുന്നത്. പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here