ലഘുലേഖാ വിവാദം; തെളിയിച്ചാല്‍ പരസ്യമായി കെട്ടിത്തൂങ്ങാൻ തയ്യാറെന്ന് ഗംഭീർ

എഎപിയുടെ സ്ഥാനാര്‍ത്ഥി അതിഷിയെ കുറിച്ച് അപമാനകരമായ ലഘുലേഖകള്‍ പ്രചരിച്ച സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് ഗൗതം ഗംഭീര്‍. ലഘുലേഖ വിതരണത്തിന് പിന്നില്‍ താനാണെന്ന് തെളിയിക്കാനായാല്‍ പരസ്യമായി കെട്ടിത്തൂങ്ങാന്‍ തയ്യാറാണെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ആരോപണം തെളിയിക്കാന്‍ ആയില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം കെജ്രിവാള്‍ രാജിവയ്ക്കണമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും താരം ആവശ്യപ്പെട്ടു. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് അതിഷിയും ഗംഭീറും ഏറ്റുമുട്ടുന്നത്.
ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ശരിയാണെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറും. തെളിവില്ലാതെ മറ്റൊരാളെയും ആക്രമിക്കുന്നത് ശരിയല്ല. എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ ഒരിക്കലും അത്തരം ആരോപണം താന്‍ ഉന്നയിക്കില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി സ്വന്തം സ്ഥാനാര്‍ത്ഥിയെ കുറിച്ച് കെജ്രിവാളും സംഘവും അപവാദം പ്രചരിപ്പിക്കുകയാണെന്നും വൃത്തികെട്ട മനസാണ് മുഖ്യമന്ത്രിയുടേത് എന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
Challenger Number 3 to @ArvindKejriwal and @aap. If he can prove that I have anything to do with this pamphlet filth, then I will hang myself in public. Otherwise @ArvindKejriwal should quit politics. Accepted?
— Chowkidar Gautam Gambhir (@GautamGambhir) May 10, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here