പീറ്റർ ചെക്ക് വിരമിക്കുന്നു; ചെൽസിക്കെതിരെ അവസാന മത്സരം

ആഴ്സനലിൻ്റെ ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ചെക്ക് വിരമിക്കുന്നു. യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിക്കെതിരെ നടക്കുന്ന മത്സരത്തോടെ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിക്കുമെന്നാണ് ചെക്ക് അറിയിച്ചിരിക്കുന്നത്. ഇത് അവസാന മത്സരത്തിനു പറ്റിയ പോരാട്ടമാണെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.
ഇനിയും രണ്ട് കൊല്ലങ്ങൾ കൂടി തനിക്ക് കളിക്കാൻ സാധിക്കുമെന്നും എങ്കിലും കളി നിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും 36കാരനായ പീറ്റർ ചെക്ക് പറഞ്ഞു. രണ്ട് കൊല്ലം നേരത്തെയാണെങ്കിലും ഞാൻ കണക്കാക്കുന്നത് ഒരു കൊല്ലം താമസിച്ചു എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ചെൽസി താരമായ പീറ്റർ ചെക്ക് 2015ലാണ് ആഴ്സണലിലെത്തുന്നത്. ചെൽസിക്ക് വേണ്ടി 333 മത്സരങ്ങളിലും ആഴ്സണലിനു വേണ്ടി 110 മത്സരങ്ങളിലും ചെക്ക് ഗ്ലൗസണിഞ്ഞു. ചെക്കോസ്ലോവ്യക്കു വേണ്ടി എല്ലാ ഏജ് ടീമുകളിലും കളിച്ച അദ്ദേഹം 124 മത്സരങ്ങളിലാണ് സീനിയർ കുപ്പായത്തിൽ കളിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here