റഫാൽ പുനഃപരിശോധന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

റഫാൽ പുനഃപരിശോധന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും. എതിർഭാഗം ഹാജരാക്കിയ അധിക തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഡിസംബറിലെ വിധി പുന പരിശോധിയ്ക്കുന്നത്. റഫാൽ യുദ്ധ വിമാന ഇടപാടിൽ സിഎജി റിപ്പോർട്ട് ഉണ്ടെന്നു വാദിച്ചതു ചെറിയ പിഴവാണെന്ന് കേന്ദ്രസർക്കാർ ഇന്നലെ സത്യവാങ് മൂലം ഫയൽ ചെയ്തിരുന്നു. റഫാൽ പുനപരിശോധന ഹർജ്ജിയ്ക്ക് ഒപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് എതിരായ ബി.ജെ.പി നൽകിയ മാനനഷ്ടക്കേസും സുപ്രിംകോടതി ഇന്ന് പരിഗണിയ്ക്കും
ഒരിക്കൽ കൂടി റഫാൽ യുദ്ധവിമാന ഇടപാടിൽ സുപ്രിം കോടതി ഇന്ന് വസ്തുതാ പരിശോധന നടത്തും.ഡിസംബറിൽ വിധിയിൽ വന്ന സിഎജി റിപ്പോർട്ട് സംബന്ധിച്ച വന്ന പിശകാണ് പുനപരിശോധനയ്ക്ക് ആധാരം. അധികമായ് ഹർജ്ജിക്കാർ നൽകിയ തെളിവുകൾ പുനപരിശോധനയിൽ കോടതി പരിശോധിയ്ക്കും. നിലവിൽ സി.എ.ജി യുടെ റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് വിധിയുടെ ഉള്ളടക്കം പുനഃപരുശോധിക്കേണ്ടെ എന്നാണ് കേന്ദ്രസർക്കാർ നിലപാട് ഇക്കാര്യം വ്യക്തമാക്കി ഇന്നലെ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. സുപ്രിം കോടതിയ്ക്ക് മുന്നിൽ ഹാജരാക്കപ്പെട്ടവകളുടെ ആധികാരികത കേന്ദ്രസർക്കാർ ചോദ്യം ചെയ്യുന്നില്ല. പകരം ഇവ എതെൻകിലും ക്രമക്കെടുകൾ സൂചിപ്പിയ്ക്കുന്ന തെളിവുകളല്ല എന്നാണ് വാദം.
Read Also : റഫാൽ ഇടപാട്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ സത്യവാങ്മൂലം
റഫാൽ കേസിൽ ഹർജ്ജി സമർപ്പിച്ചവർ ഹാജരാക്കിയത് മോഷ്ടിയ്ക്കപ്പെട്ട ഫയൽ കുറിപ്പുകളാണ്.ഇത് അന്തിമ തിരുമാനങ്ങളോ ക്രമക്കെടിന്റെ തെളിവുകളോ അല്ല. എന്നാൽ സർക്കാർ നിലപാട് അഴിമതി വ്യക്തമാക്കുന്നു എന്നാണ് ഹർജ്ജിക്കാരുടെ വാദം. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി ഹർജ്ജിക്കാരിയായ മാനനഷ്ടക്കേസും അനുബന്ധമായ് കൊടതി പരിശോധിയ്ക്കും. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി സമർപ്പിച്ച നിരുപാധിക മാപ്പ് അപേക്ഷ സുപ്രിംകോടതി സ്വീകരിയ്ക്കുമോ എന്നതാണ് പ്രധാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here