രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയതായി പരാതി

കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പണം തട്ടിയതായി പരാതി. മേൽപറമ്പിലെ വാടക വീട്ടിൽ നിന്നും പണം നഷ്ടപെട്ടു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് ഫണ്ടാണ് നഷ്ടപെട്ടത്. കൊല്ലം സ്വദേശിയായ സഹായിക്കെതിരെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോഡ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതി മേൽപറമ്പ് പൊലിസിന് കൈമാറി.
തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഇത്തരത്തിൽ ഒരു പരാതി ഉയർന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാരണത്താൽ രാജ്‌മോഹൻ ഉണ്ണിത്താൻ ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം പരാതി നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഉണ്ണിത്താൻ പരാതിയുമായി കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.
വോട്ടെടുപ്പിന് പിന്നാലെ പണം തിരികെ ചോദിച്ചിരുന്നുവെന്നും എന്നാൽ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഉണ്ണിത്താൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഫോൺ സഹിതം ഉൾപ്പെടെയാണ് ഉണ്ണിത്താൻ പരാതി നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here