റമദാനിൽ വനിതാ ജീവനക്കാരെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി തൊഴിൽ മന്ത്രാലയം

റമദാനിൽ വനിതാ ജീവനക്കാരെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.ആറു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിച്ചാൽ ഓവർടൈം ആയി പരിഗണിക്കും. ജോലിക്കിടയിൽ സ്ത്രീകൾക്ക് വിശ്രമം അനുവദിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വനിതകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുക, വനിതകളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൗദി തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നിർദേശം.
വനിതാ ജീവനക്കാർക്ക് മതിയായ വിശ്രമം അനുവദിക്കണം. തുടർച്ചയായ അഞ്ചു മണിക്കൂർ സ്ത്രീകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത്. ഇടയ്ക്ക് പ്രാർഥിക്കാനോ മറ്റോ സമയം അനുവദിക്കണം. വിശ്രമത്തിന് ചുരുങ്ങിയത് അര മണിക്കൂർ അനുവദിക്കണം. റമദാനിൽ വനിതകളുടെ ജോലി സമയം ആറു മണിക്കൂറാണ്. ആഴ്ചയിൽ മുപ്പത്തിയാറു മണിക്കൂർ. ഇതിൽ കൂടുതൽ എടുക്കുന്ന സമയം ഓവർടൈം ആയി പരിഗണിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here