ഗൾഫിൽ ഈന്തപ്പഴ വിപണി സജീവമായി; മുഷ്‌രിഫ് മാളിൽ നടക്കുന്ന ഈന്തപ്പഴ ഫെസ്റ്റ് ശ്രദ്ധയാകർഷിക്കുന്നു

റംസാൻ വ്രതം ആരംഭിച്ചതോടെ ഗൾഫിലെ ഈന്തപ്പഴ വിപണിയും സജീവമായി.അബുദാബി മുഷ്‌രിഫ് മാളിൽ നടക്കുന്ന ഈന്തപ്പഴ ഫെസ്റ്റിൽ വ്യത്യസ്തങ്ങളായ ഈന്തപ്പഴങ്ങൾക്കൊപ്പം ഈന്തപഴം കൊണ്ട് നിർമിച്ച വിവിധ ഉത്പന്നങ്ങളും വിൽപനക്കായി തയാറാക്കിയിട്ടുണ്ട്.
റമസാൻ വിപണിയിൽ പല നാടുകളിൽനിന്നുള്ള ഈന്തപ്പഴമാണ് എത്തിയിരിക്കുന്നത്. അബുദാബിയിൽ റംസാൻ മാസത്തിൽ വിവിധ ഇടങ്ങളിൽ ഈന്തപ്പഴ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. അബുദാബി മുഷ്‌രിഫ് മാളിൽ വ്യത്യസ്തങ്ങളായ ഈന്തപ്പഴങ്ങൾക്കൊപ്പം ഈന്തപഴം കൊണ്ട് നിർമിച്ച വിവിധ ഉത്പന്നങ്ങളും വിൽപനക്കായി തയാറാക്കിയിട്ടുണ്ടെന്നും ഒരുമാസത്തേയ്ക്ക് ഈന്തപ്പഴ ഫെസ്റ്റിവൽ ആരഭിച്ചെന്നും മുഷരിഫ് മാൾ മാനേജർ അരവിന്ദ് രവി 24 നോട് പറഞ്ഞു.
Read Also : ഈ പഴം റംസാന്‍ കാലത്ത് മാത്രമല്ല…ഈന്തപ്പഴത്തിന്റെ ഗുണങ്ങള്‍ അറിയാം
യു.എ.ഇ,സൗദി തുടങ്ങിയ രാജ്യങ്ങളിലെ ഓർഗാനിക് ആയിട്ടുള്ള ഈന്തപ്പഴങ്ങളാണ് ഇവിടെ ഉള്ളത്.റംസാൻ മാസം മുഴുവൻ ഈന്തപ്പഴ ഫെസ്റ്റിവൽ നടക്കും. റംസാൻ മാസത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈന്തപ്പഴം സമ്മാനിക്കുന്ന പതിവുള്ളവരാണ് സ്വദേശികൾ.പോഷകങ്ങളുടെ അമൂല്യ കലവറയാണ് ഈന്തപഴം.മഗ്‌രിബ് ബാങ്ക് വിളിക്കുശേഷം ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കാൻവേണ്ടി മാത്രമല്ല ഇത്. ഇഫ്താർവിരുന്നുകളിലെ പലഹാരങ്ങളിലെല്ലാം ഈന്തപ്പഴം ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here