Advertisement

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചയാളാണ് നരേന്ദ്ര മോദിയെന്ന് മായാവതി

May 13, 2019
7 minutes Read
MAYAWATHI VS MODI

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതി. നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇപ്പോൾ ദളിതരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണെന്നും മായാവതി പറഞ്ഞു. സ്വന്തം ഭാര്യയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപേക്ഷിച്ചയാളാണ് മോദി. അങ്ങനെയുള്ള മോദിക്ക് മറ്റു സ്ത്രീകളെ എങ്ങനെ ബഹുമാനിക്കാൻ കഴിയുമെന്നും മായാവതി ചോദിച്ചു.

Read Also; ചൗക്കിദാറിന്റെ റാലികള്‍ക്ക് ഇക്കുറി വോട്ടര്‍മാര്‍ അന്ത്യം കുറിക്കും; ബിജെപിയെ പുറത്താക്കി മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് മായാവതി

തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വേണ്ടി ആൽവാർ കൂട്ടമാനഭംഗത്തെപ്പറ്റി മോദി ഒന്നും മിണ്ടിയില്ല. ഇപ്പോൾ ഇതിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾ തരം താണതാണെന്നും മായാവതി പറഞ്ഞു. നേരത്തെ ആൽവാർ ബലാത്സംഗക്കേസിൽ മായാവതിയെ വിമർശിച്ച് മോദി രംഗത്തു വന്നിരുന്നു.

Read Also; 25 വർഷങ്ങൾക്ക് ശേഷം വേദി പങ്കിടാൻ മുലായം സിങും മായാവതിയും

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അനുകൂലിക്കുന്ന മായാവതി ആൽവാർ ബലാത്സംഗക്കേസിന്റെ കാര്യത്തിൽ മുതലക്കണ്ണീരൊഴുക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ മായാവതി പിൻവലിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top