Advertisement

പൂരപ്രേമികളുടെ കണ്ണും മനവും നിറച്ച് തൃശൂര്‍ പൂരത്തിന്റെ പകല്‍ പൂരത്തിന് സമാപനം

May 13, 2019
1 minute Read

പൂര പ്രേമികളുടെ കണ്ണും മനവും നിറച്ച് തൃശൂര്‍ പൂരത്തിന്റെ പകല്‍ പൂരത്തിന് സമാപനം. ചരിത്ര പ്രസിദ്ധമായ കുടമാറ്റം കാണാന്‍ ലക്ഷങ്ങളാണ് തെക്കേ ഗോപുരനടയിലേക്ക് ഇരമ്പിയാര്‍ത്തെത്തിയത്.

Read more: പൂരം ആവേശക്കൊടുമുടിയിൽ ; കാഴ്ചയുടെ വിസ്മയം തീർത്ത് കുടമാറ്റം

മേളപ്പെരുക്കത്തിനപ്പുറം വര്‍ണ്ണ കാഴ്ച്ച തന്നെയായിരുന്നു കുടമാറ്റം. പതിവ് പോലെ അഞ്ച് മണിയോടെതന്നെ പാറമേക്കാവ് തെക്കോട്ടിറങ്ങി.തിരുവമ്പാടിക്കാര്‍ അഭിമുഖമായി നിന്നു. പിന്നെ വര്‍ണ്ണനകള്‍ക്കതീതമായമായ വര്‍ണ്ണ കാഴ്ച്ച. കൈമെയ് മറന്ന് മത്സരിച്ചു ഇരു കൂട്ടരും സമകാലിക വിഷയങ്ങളും കുടകളില്‍ നിറഞ്ഞത് നവ്യാനുഭവമായി. വെദ്യുതാലാങ്കര കുടകള്‍ ഇരു വിഭാഗവും ഉയര്‍ത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഫ്‌ലാഷുകള്‍ തെളിച്ച് കാണികളും ഒപ്പം ചേര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top