Advertisement

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാർ മാന്നാനം മേഖലയിൽ മൂന്ന് തവണ കണ്ടതായി മൊഴി

May 13, 2019
1 minute Read
kevin

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാർ മാന്നാനം മേഖലയിൽ മൂന്ന് തവണ കണ്ടതായി പൊലീസുകാരന്റെ മൊഴി. ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന അജയകുമാറാണ് മൊഴി നൽകിയത്.

സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും അജയകുമാർ തിരിച്ചറിഞ്ഞു. കെവിൻ താമസിച്ചിരുന്നു വീടിന് നൂറ് മീറ്റർ അകലെ സംശയകരമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിച്ചുവെന്നും പ്രതികളുടെ ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും അജയകുമാർ കോടതിയിൽ വ്യക്തമാക്കി.

Read Also : ‘കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തി’ : കെവിൻ വധക്കേസിൽ നീനുവിന്റെ വിസ്താരം തുടങ്ങി

ഈ ദൃശ്യങ്ങൾ അജയകുമാർ തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് മടങ്ങിയ കാർ പിന്നീട് രണ്ട് തവണ കൂടി മാന്നാനത്ത് കണ്ടു എന്നാണ് അജയകുമാറിന്റെ മൊഴി. പ്രതികളിൽ നിന്ന് പണം കൈപ്പറ്റിയ കേസിൽ അറസ്റ്റിലായതും വകുപ്പ് തല നടപടി നേരിട്ടിട്ടുണ്ടെന്നും അജയകുമാർ കോടതിയിൽ പറഞ്ഞു. കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്യാൻ സമീപിച്ച അഭിഭാഷക ജിസ്‌മോൾ, നീനുവിന്റെ ഹോസ്റ്റൽ വാർഡൻ ബെറ്റി ബെന്നി എന്നിവരെയും വിസ്തരിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top