Advertisement

സീറോ മലബാർ വ്യാജരേഖക്കേസ്; വ്യാജരേഖയുണ്ടാക്കിയതിൽ ഫാ. പോൾ തേലക്കാട്ടിന് പങ്കുണ്ടെന്ന് ഫാ.ആന്റണി പൂതവേലി

May 14, 2019
0 minutes Read

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാക്കേസിൽ വൈദികൻ ഫാ.ആന്റണി പൂതവേലി സിറോമലബാർ സഭയ്ക്ക് വിശദീകരണം നൽകി. വ്യാജരേഖയുണ്ടാക്കിയതിൽ ഫാ. പോൾ തേലക്കാട്ടിന് പങ്കുണ്ടെന്ന് ഫാ.ആന്റണി പൂതവേലി ആരോപിക്കുന്നു. കലിപൂണ്ട കാട്ടാളനപ്പോല ഫാ. പോൾ തേലക്കാട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പ്രവർത്തിച്ചുവെന്നും കാരണം കാണിക്കൽ നോട്ടിസിനുള്ള മറുപടിയിൽ വ്യക്തമാക്കുന്നു.

വ്യാജരേഖാക്കേസിൽ നിന്ന് വൈദികരെ രക്ഷിക്കാൻ വജ്ര വ്യാപാരിയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തിയെന്നും, അച്ചടക്കം ലംഘിച്ച ഫാ. കുര്യക്കോസ് മുണ്ടാടനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അതിരൂപതയ്ക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ ഫാ.ആന്റണി പൂതവേലി വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top