Advertisement

മധ്യപൂര്‍വ്വേഷ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത് അമേരിക്കയുടെ അനാവശ്യ ഇടപെടലുകളെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്

May 14, 2019
1 minute Read

അമേരിക്കയുടെ അനാവശ്യ ഇടപെടലുകളാണ് മധ്യപൂര്‍വ്വേഷ്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യയിലെത്തിയതാണ് ജവാദ് ഷരീഫ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനമെന്നാണ് സൂചന.

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് ഡല്‍ഹിയിലെത്തിയത്. അമേരിക്കയുടെ അനാവശ്യ ഇടപെടലാണ് മധ്യപൂര്‍വ്വേഷ്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതെന്ന് വാര്‍ത്താമാധ്യമങ്ങളോട് മുഹമ്മദ് ജവാദ് ഷരീഫ് പ്രതികരിച്ചു. സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇറാന്‍ ചെയ്യുന്നതെന്നും ജവാദ് ഷരീഫ് അവകാശപ്പെട്ടു.

അമേരിക്കയും ഇറാനുമായുള്ള നയതന്ത്ര ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വളരുന്നതിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായുള്ള ജവാദ് ഷരീഫിന്റെ കൂടിക്കാഴ്ച്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു ഭവനില്‍ ഇന്ന് രാവിലെ സുപ്രധാന നയതന്ത്ര ചര്‍ച്ച നടക്കുക.

2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പിട്ട ഇറാന്‍ ആണവ കരാറില്‍ നിന്ന് കഴിഞ്ഞ മേയില്‍ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയത്തോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ ദിവസം യുഎഇയുടെ ഫുജൈറ തീരത്ത് സൌദി അറേബ്യയുടെ എണ്ണ
ടാങ്കറുകള്‍ അടക്കം നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത് പ്രതിസന്ധി യുദ്ധസമാനമായ സാഹചര്യത്തിലെത്തിച്ചിരിക്കുകയാണ്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി രാജ്യങ്ങളിലെന്നാണ് ഇന്ത്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top