മൂന്നാമതൊരു മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന് സ്റ്റാലിൻ

കോൺഗ്രസോ ബിജെപിയോ അല്ലാതെ മൂന്നാമതൊരു മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. കോൺഗ്രസ്-ബിജെപി ഇതര ഫെഡറൽ മുന്നണിയ്ക്കായി ശ്രമിക്കുന്ന ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു സ്റ്റാലിനെ സന്ദർശിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
DMK chief M K Stalin says he does not see the possibility of the formation of a government of the Third Front at the Centre
Read @ANI | https://t.co/WqeSLgQmpN pic.twitter.com/AQyTEAt4hh
— ANI Digital (@ani_digital) May 14, 2019
ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സ്റ്റാലിൻ യുപിഎ വിട്ട് ഫെഡറൽ മുന്നണിയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാം മുന്നണിയുടെ സാധ്യതകൾ തള്ളി സ്റ്റാലിൻ രംഗത്തെത്തിയത്.
Read Also; ബി ജെ പി കോൺഗ്രസ് ഇതര മുന്നണിക്ക് രൂപം നൽകാൻ ചന്ദ്രശേഖര റാവുവിന്റെ നീക്കം
അതേ സമയം സഖ്യം സംബന്ധിച്ചുള്ള തീരുമാനങ്ങൾ മെയ് 23 ന് നടക്കുന്ന വോട്ടെണ്ണലിന് ശേഷം മാത്രമേ ഡിഎംകെ എടുക്കുകയുള്ളൂവെന്നും സ്റ്റാലിൻ വ്യക്തമാക്കി. ചന്ദ്രശേഖര റാവുവിന്റെ സന്ദർശനം വ്യക്തിപരമായിരുന്നെന്നും മുന്നണി രൂപീകരണം ചർച്ച ചെയ്തില്ലെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രത്തിൽ കോൺഗ്രസ്-ബിജെപി ഇതര സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ചന്ദ്രശേഖര റാവു നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here