ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെഎസ്ഇ ബിക്കുമാണ് നോട്ടീസ് അയച്ചത്. ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.
ശാന്തി വനത്തിന്റ ഉടമ നീന സമര്‍പ്പിച്ച ഹര്‍ജിന്മേലാണ് ഹൈക്കോടതിയുടെ നടപടി.
നിലവില്‍ കെഎസ്ഇബിയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനെയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ല. നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തന്നെയാണ് കെഎസ്ഇബിയുടെ പദ്ധതി ശാന്തി വനത്തിലൂടെ കടന്നു പോകുന്നതിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി പുനപരിശോധിക്കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
എറണാകുളം റൂറല്‍ പോലീസ് മേധാവിയോടും വിഷയത്തില്‍ കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ശാന്തിവനത്തിന് സമീപത്തെ സ്ഥലം കെഎസ്ഇബി മുന്‍ ചെയര്‍മാന്റെ മക്കളുടേതെന്ന് എഐവൈഎഫ് ആരോപിക്കുന്നു. ടവറിന്റെ അലൈമെന്റില്‍ മാറ്റം വരുത്തിയത് ഇവരുടെ താല്‍പര്യം സംരക്ഷിക്കാനാണ്. മാത്രമല്ല, സ്ഥലം ഉടമയെ കെഎസ്ഇബി അണ്‍നോണ്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ബോധപൂര്‍വ്വമാമെന്നും എഐവൈഎഫ് ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here