തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; അന്വേഷണം അഭിഭാഷകൻ ബിജുവിനെ കേന്ദ്രീകരിച്ച്

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം തിരുവനന്തപുരത്തെ അഭിഭാഷകനായ ബിജുവിനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. ഇന്നലെയാണ് വിമാനത്താവളത്തിൽ 25 കിലോ സ്വർണം കടത്താൻ ശ്രമം നടന്നത്. സ്വർണ്ണമെത്തിച്ചത് ബിജുവെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 8 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണ്ണം ഡിആർ ഐ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അറസ്റ്റിലായ സുനിലിനെ സ്വർണ്ണം കടത്താനായി നിയോഗിച്ചത് അഭിഭാഷകനായ ബിജുവെന്നാണ് ഡിആർഐ നൽകുന്ന സൂചന.
Read Also : തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; 25 കിലോ സ്വർണം പിടികൂടി
തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് 8 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ഒമാനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലെത്തിയ ഇലയാളെ സംശയം തോന്നിയതിനെ തുടർന്ന് ഡിആർഐ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ബിസ്‌ക്കറ്റ് രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. സുനിലിനെ കൂടാതെ ഒരാളെ കൂടി ഡിആർഐ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരം വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here