Advertisement

കെഎസ്ആർടിസി ബസ്സിൽ പീഡനശ്രമം; ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

May 15, 2019
0 minutes Read
KSRTC

കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ സന്തോഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. മെയ് 9 ന് തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ  സ്‌കാനിയ ബസ്സിലായിരുന്നു സംഭവം.

യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമെന്നാണ് പരാതി. സംഭവം നടക്കുമ്പോൾ മറ്റൊരു ഡ്രൈവറായിരുന്നു ബസ് ഓടിച്ചിരുന്നത്. തമ്പാനൂർ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top