വാട്‌സ്ആപ്പ് വേഗം അപ്‌ഡേറ്റ് ചെയ്‌തോളു… സുരക്ഷാ വീഴ്ച കണ്ടെത്തിയതായി അധികൃതര്‍

വാട്‌സ് ആപ്പില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി അധികൃതര്‍. എന്‍എസ്ഒ എന്ന ഇസ്രായേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ സ്‌പൈവേര്‍, ഉപയോക്താക്കളുടെ ഫോണുകളില്‍ കടന്നു കയറിയതായാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. പ്രധാനമായും ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളെയാണ് ഇത് ബാധിക്കുക.
മേയ് മാസം ആദ്‌യവാരത്തിലാണ് വാട്‌സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടത്.ഉപഭോക്താക്കളുടെ
ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പ്രോഗ്രാമുകളായ ഇവ വാട്‌സ് ആപ്പ് കോളുകളിലൂടെയാണ് ഫോണുകളില്‍ കടന്നു കൂടുന്നത്. ഇവ ഫോണുകളില്‍ കടന്നു കൂടാന്‍ ഉപയോക്താക്കള്‍ കോളുകള്‍ സ്വീകരിക്കണമെന്നു നിര്‍ബന്ധമില്ല. ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം ലോഗിനില്‍ നിന്ന് കോള്‍ ഡിലീറ്റ് ചെയ്യപ്പെടും.
മാത്രമല്ല, ഉപഭോക്താവ് അറിയാതെ തന്നെ ഹാക്കറുന്മാര്‍ ഉപയോക്താവിന്റെ മെസ്സേജും ഗാലറിയുമൊക്കെ നിരീക്ഷിക്കുന്നു. ഫോണിലെ ക്യാമറ പോലും ഉപയോക്താവ് അറിയാതെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ഈ മാസംആധ്യമാണ് വാട്‌സ് ആപ്പ് ഈ പിഴവ് കണ്ടെത്തുന്നത്. എന്നാല്‍ എത്ര ആളുകളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. തീവ്രവാദത്തെ അമര്‍ച്ചചെയ്യാന്‍ എന്നുള്ള പ്രചരഛത്തിന്റെ അടിസ്ഥാനത്തിലാണ് മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, വാട്‌സ്ആപ്പിനു ലോകമെമ്പാടുമായി1.5 ബില്യണ്‍ ഉപയോക്താക്കളാണ് ഉള്ളത്. ഇതിനെ പ്രതിരോധിക്കുന്നതിനായി, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള ഒരു ഹര്‍ജി ചൊവ്വാഴ്ച ടെല്‍ അവിവ് കോടതീയില്‍ കൊണ്ടുവരും. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രാലയത്തിനോട് എന്‍എസ്ഒ ഗ്രൂപ്പിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here